'ആവശ്യത്തിന് വാക്സിന്‍ ഇല്ല, എന്നിട്ട് എല്ലാവരോടും വാക്സിനെടുക്കുവെന്ന കേന്ദ്രത്തിന്‍റെ ഡയലര്‍ ടോണ്‍ അരോചകം'-ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: രാജ്യത്ത് ആവശ്യത്തിന് വാക്സിന്‍ ഇല്ലാതെ എല്ലാവരോടും വാക്സിന്‍ സ്വീകരിക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഡയലര്‍ ടോണ്‍ അരോചകമാണെന്ന് ഡല്‍ഹി ഹൈക്കോടതി. രാജ്യത്ത് എല്ലാവര്‍ക്കും നല്കാന്‍ വാക്സിന്‍ ഇല്ലാത്തിടത്തോളം കാലം ഇങ്ങനെ സന്ദേശം പ്രച്ചരിപ്പിക്കാന്‍ എത്ര നാള്‍ സാധിക്കുമെന്നും, വാക്സിന്‍ ഇല്ലാത്തപ്പോള്‍ വാക്സിന്‍ എടുക്കൂ എന്ന് പറയുന്നത്  കൊണ്ട് എന്താണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. 

ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ഡയലര്‍ ടോണ്‍ ഇപ്പോള്‍ ആരോചകമായി മാറുകയാണ്. അതിന്‍റെ പ്രധാനകാരണം എല്ലാവര്‍ക്കും നല്കാന്‍ വാക്സിന്‍ ഇല്ലതെയിരിക്കുമ്പോള്‍ ഇങ്ങനെ കേള്‍പ്പിക്കുന്നത്തിനെ  രൂക്ഷമായി വിമര്‍ശിച്ച്  ജസ്റ്റിസുമാരായ വിപിന്‍ സാംഘി,രേഖ പള്ളി. കൊവിഡ്‌ രൂക്ഷമാവുകയും, വാക്സിന്‍ ഇല്ലാതെ ഇരിക്കുന്നതിനെയുമാണ്  ജസ്റ്റിസുമാരായ വിപിന്‍ സാംഘി,രേഖ പള്ളി എന്നിവര്‍ ചോദ്യം ചെയ്തത്.

എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. പണം ഈടക്കിയിട്ടാണെങ്കിലും എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക. കുത്തിവെപ്പ് എടുക്കുന്നതിന് വേണ്ടി ഒരേ  സന്ദേശം പ്രചരിപ്പിക്കുന്നതിന് പകരം പല സന്ദേശങ്ങള്‍ തയാറാക്കി ജനങ്ങളിലേക്ക് എത്തിക്കുക. കൂടാതെ ടെലിവിഷന്‍ അവതാരകരോട് ചേര്‍ന്ന് നിന്ന് ബോധവത്കരണ പരിപാടികള്‍ നടത്താന്‍ സാധിക്കില്ലെയെന്നും കോടതി ചോദിച്ചു. കൊവിഡ്‌ രൂക്ഷമാകുമ്പോള്‍ രോഗ വ്യാപനത്തെക്കുറിച്ച് അച്ചടി, ടിവി മാധ്യമങ്ങള്‍ വഴി എന്തൊക്കെ പരിപാടികളാണ് പ്രചരിപ്പിക്കുന്നതെന്ന് മെയ്‌ 18 നകം കേന്ദ്ര- ഡല്‍ഹി സര്‍ക്കാരിനോട് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 16 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 18 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 19 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More