രാജ്യത്ത് പുതുതായി 3.48 ലക്ഷം പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,48,421 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4205 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. 3,55,338 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയര്‍ന്നു. ആകെ കൊവിഡ് ബാധിച്ച് മരണടഞ്ഞത് 2,54,197 പേരാണ്. 1,93,82,642 പേരാണ് രോഗമുക്തി നേടിയത്. 37 ലക്ഷം പേര്‍ രാജ്യത്ത് നിലവില്‍ ചികിത്സയിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്  മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.

അതേസമയം, കേരളത്തില്‍ ഇന്നലെ 37,290 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 79 മരണവും റിപ്പോര്‍ട്ട് ചെയ്തു. 32,978 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5958 ആയി. മലപ്പുറം എറണാകുളം കോഴിക്കോട് തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More