രാജ്യത്തിനാവശ്യം ജീവ വായുവാണ്; പ്രധാനമന്ത്രിക്ക് പുതിയ വസതിയല്ല- രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂലം ആയിരങ്ങള്‍ മരണപ്പെടുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'രാജ്യത്തിനാവശ്യം ജീവ വായുവാണ് പ്രധാനമന്ത്രിയുടെ വസതിയല്ല' രാഹുല്‍ ട്വീറ്റ് ചെയ്തു.

ഓക്‌സിജന്‍ നിറയ്ക്കാനായി ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങളുടെയും, സെന്‍ട്രല്‍ വിസ്റ്റ പദ്ധതി പ്രകാരം രാജ്പത്തില്‍ നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെയും ചിത്രങ്ങളും രാഹുല്‍ ഗാന്ധി പങ്കുവച്ചു. ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും തൊഴിലാളികളെ പാര്‍ലമെന്റ് കെട്ടിട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുന്നതിനായി സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയെ അവശ്യസേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികള്‍ ഉപേക്ഷിച്ച് രാജ്യത്തിന്റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. അതേസമയം, രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,66,161 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 3754 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 13 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More