രോഗങ്ങള്‍ ഏറ്റവും കുറവ് സസ്യാഹരികളിലെന്ന് പഠനം

ലണ്ടന്‍: മംസാഹാരികളേക്കാള്‍ ആരോഗ്യകരമായ ബയോമാര്‍ക്കര്‍ സസ്യാഹാരികളിലെന്ന് പഠനം. ബയോമാര്‍ക്കറുകള്‍ ശരീരത്തെ അനുകൂലവും പ്രതികൂലവുമായും ബാധിക്കാം. കാന്‍സര്‍, ഹൃദ്രോഗം പോലുളള മാരക രോഗങ്ങള്‍ക്ക് കാരണമാവുകയോ, അത്തരം രോഗങ്ങള്‍ തടയുകയോ ചെയ്യാം. ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വിലയിരുത്തുന്നതിനാണ് ബയോമാര്‍ക്കറുകള്‍ സാധാരണ ഉപയോഗിക്കാറ്. എന്നിരുന്നാലും സസ്യാഹാരികളില്‍ അതെത്രത്തോളം ഗുണം ചെയ്യുമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കാന്‍ ഇതുവരെ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുമില്ല.

പക്ഷേ, ബ്രിട്ടനിലെ 1,66000 മുതിര്‍ന്ന പൗരന്മാരില്‍ നടത്തിയ ഓണ്‍ലൈന്‍ പഠനത്തിലാണ് സസ്യാഹാരികളില്‍ മാംസാഹാരികളേക്കാള്‍ മികച്ച ബയോമാര്‍ക്കറുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രായം, ലിംഗം, വിദ്യാഭ്യാസം, വംശം, അമിതവണ്ണം, പുകവലി, മദ്യപാനം തുടങ്ങിയവ ഉള്‍പ്പെടെയുളള വിവിധ ഘടകങ്ങള്‍ ഇഴകീറി പരിശോധിക്കുമ്പോഴും മാംസാഹാരികളുമായി താരതമ്യം ചെയ്യുമ്പോള്‍ സസ്യാഹാരികളില്‍ പതിമൂന്ന് ബയോമാര്‍ക്കറുകള്‍ വളരെ കുറവാണെന്ന് പഠനത്തിലൂടെ വ്യക്തമായി.ചീത്ത കൊളസ്‌ട്രോള്‍, അപ്പോലിപ്പോ പ്രൊട്ടീന്‍ എ, ബി (ഹൃദേൃാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു), ഇന്‍സുലിന്‍, ക്രിയേറ്റിനിന്‍(വൃക്കരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു) തുടങ്ങിയ ബയോമാര്‍ക്കറുകളെല്ലാം മാംസാഹാരികളിലാണ് കൂടുതലെന്ന് കണ്ടെത്തി.

അതേസമയം, സസ്യാഹാരികളില്‍ നല്ല കൊളസ്‌ട്രോള്‍, വൈറ്റമിന്‍ ഡി, കാല്‍സ്യം പോലുളള ബയോമാര്‍ക്കറുകള്‍ കുറവാണ്. കൂടാതെ അവരില്‍ ഡ്രൈഗ്ലിസറൈഡുകളും(രക്തത്തിലെ കൊഴുപ്പ്), വൃക്കയുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്ന സിസ്റ്റാറ്റിന്‍- സി യും കൂടുതലാണ്. യഥാര്‍ത്ഥത്തില്‍ നാമെന്താണ് കഴിക്കേണ്ടത് എന്നതിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണ് ഞങ്ങള്‍ നടത്തിയിരിക്കുന്നത് എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യുകെയിലെ ഗ്ലാസ്‌ഗോ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ കാര്‍ലോസ് സെലിസ് പറഞ്ഞു. ഹൃദ്യോഗവുമായി ബന്ധപ്പെട്ട റെഡ് മീറ്റ് പരമാവധി കഴിക്കാതിരിക്കുകയും ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും ധാരാളം ഉള്‍പ്പെടുത്തുകയും വേണം. എങ്കില്‍ തന്നെ പരമാവധി രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നും കാര്‍ലോസ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 7 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 7 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More