'മുസ്‌ലിം ലീഗ് വർഗീയപ്പാർട്ടി; ചുമന്നു കൊണ്ട് നടന്ന് കോൺഗ്രസ് അധഃപതിക്കുകയാണ്': കെമാൽപാഷ

മുസ്‌ലിം ലീഗ് കോൺഗ്രസിന് ബാധ്യതയായി മാറിയെന്ന് ഹൈക്കോടതി മുൻ ജഡ്ജ് ജസറ്റിസ് കെമാൽപാഷ. കത്വ പെൺകുട്ടിക്ക് വേണ്ടി പണപ്പിരിവ് നടത്തി ലീഗ് തട്ടിപ്പ് നടത്തുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഒരു പ്രാദേശിക മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുസ്‌ലിം ലീഗ് എന്ന വർഗീയപ്പാർട്ടിയെ ഒക്കെ ചുമന്നു കൊണ്ട് നടന്ന് കോൺഗ്രസ് അധഃപതിക്കുകയാണ്. അവരൊരു ബാധ്യതയാണ് കോൺഗ്രസിന്. കാരണം അഴിമതികൾ എന്തു മാത്രമാണ്. കാരണം, മരിച്ചു പോയൊരു പെൺകുട്ടിയുടെ പേരിൽ പണം പിരിക്കുക. കോടിക്കണക്കിന് രൂപ പിരിക്കുക. അതിനെ കുറച്ച് കണക്കൊന്നുമില്ല. അവിടെ ആർക്കുമൊന്നും കൊടുത്തിട്ടുമില്ല. ലീഗ് മുസ്ലിംകളെ പ്രതിനിധീകരിക്കുന്നില്ല' - കെമാൽ പാഷ തുറന്നടിച്ചു. 

ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കെമാൽപാഷ പറഞ്ഞു. പ്രതിപക്ഷം ഇതുപോലെ കുത്തഴിഞ്ഞതാണെന്ന ധാരണ എനിക്ക് കിട്ടിയിട്ടില്ല. കക്ഷി രാഷ്ട്രീയത്തെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്. എന്റെ ഉപദേശങ്ങളോ വിമർശനങ്ങളോ അല്ല വിശക്കുന്ന ജനങ്ങൾ ഇഷ്ടപ്പെടുന്നത്. വിശക്കുന്ന ജനങ്ങൾ ഇഷ്ടപ്പെടുന്നത് പിണറായി വിജയൻ വച്ചുനീട്ടുന്ന ഭക്ഷണക്കിറ്റാണ്. വിശപ്പിന്റെ മുമ്പിൽ ഉപദേശമൊന്നും വിലപ്പോവില്ല' - അദ്ദേഹം ചൂണ്ടിക്കാട്ടി.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Politics

വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍; ദേശീയപാത വികസനവും കെ-റെയിലും നാടിന് ആവശ്യം

More
More
Web Desk 3 days ago
Politics

സി പി എം സൈബര്‍ തീവ്രവാദിയായതില്‍ അഭിമാനിക്കുന്നു - പി. വി. അന്‍വര്‍

More
More
Web Desk 1 week ago
Politics

'ഇത് സതീശൻ കഞ്ഞിക്കുഴി' തന്നെ; മാക്കുറ്റിയെ പരിഹസിച്ച് പി. ജയരാജന്‍

More
More
Web Desk 1 week ago
Politics

'പ്രധാനമന്ത്രിയെ അവഹേളിച്ചു'; അരുണ്‍ കുമാറിനെതിരെ പരാതിയുമായി ബിജെപി

More
More
Web Desk 1 week ago
Politics

കോടിയേരി വര്‍ഗ്ഗീയത പറയുന്നത് 'റിയാസിനെ' മുഖ്യമന്ത്രിയാക്കാന്‍ - കെ. മുരളീധരന്‍

More
More
Web Desk 1 week ago
Politics

'മോദി നല്ല പ്രാസംഗികനാണ്, മന്‍മോഹന് മിണ്ടാന്‍ കഴിയില്ല'; ഷംസീറിന്റെ മോദീസ്തുതി കുത്തിപ്പൊക്കി സൈബര്‍ കോണ്‍ഗ്രസ്

More
More