ആശങ്കയായി കൊവിഡ്; രോഗികളുടെ എണ്ണം നാലുലക്ഷവും കവിഞ്ഞു

ഡല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 4,01078 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 4187 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു. മരണം 2,38,270 ആയി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് അമ്പത്തിനാലായിരം പുതിയ കേസുകളാണ്. രാജ്യത്തെ കൊവിഡ് വ്യാപനം തടയാന്‍ തമിഴ്‌നാട്, കര്‍ണാടക, കേരള, മഹാരാഷ്ട്ര, ഗോവ, മണിപ്പൂര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണും നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 38,460 പുതിയ കേസുകളാണ്. 54 മരണങ്ങളും സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 144345 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തുപോകാന്‍ അനുമതി.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 7 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 8 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More