‘കഴിക്കുന്നത് സിപിഎം ആണെങ്കിലും വിശപ്പടങ്ങുന്നത് ബിജെപിയുടേതാണ്’: രാഹുല്‍ മാങ്കൂട്ടത്തില്‍

വൈപ്പിന്‍ നിയോജക മണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ രജ്ഞിത്ത് രാജ്‌വിയുടെ വീട്ടില്‍ തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അത്താഴ വിരുന്ന് വിവാദമാവുകയാണ്. സംഭവത്തില്‍ സിപിഐഎം-ബിജെപി ബന്ധം ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തില്‍ അത്താഴ വിരുന്നുകള്‍ കൂടിവരികയാണെന്നും കഴിക്കുന്നത് സിപിഐഎം ആണെങ്കിലും വിശപ്പ് അടങ്ങുന്നത് ബിജെപിക്കാണെന്ന് രാഹുല്‍ പരിഹസിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു...

‘തെരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ NDA കണ്‍വീനറുടെ വീട്ടില്‍ മുതിര്‍ന്ന CPIM നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാര്‍ത്ത കണ്ടു. ഇത്തരം ‘ഒത്തുകൂടലുകള്‍’ മുന്‍പ് ഡല്‍ഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിന്റെ ഭാഗമായത് ശ്രീ A B വാജ്‌പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് C രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.

അത്തരം കൂടിച്ചേരലുകള്‍ കൊണ്ട് BJP യുടെ സ്വീകാര്യത ‘പിന്നോക്ക സമുദായങ്ങളില്‍’ വര്‍ദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..

കേരളത്തിലും അത്താഴ വിരുന്നുകള്‍ കൂടുകയാണ്… കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്.

ഐസക്ക് സാറെ, ലേശം ചോറ് കൂടി!’

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Politics

കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍

More
More
Web Desk 3 weeks ago
Politics

കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ- പി എം എ സലാം

More
More
Web Desk 3 weeks ago
Politics

ആനി രാജ അനാവശ്യമായി ഇടപെട്ടു; പിന്തുണയ്ക്കാതെ സി പി ഐ സംസ്ഥാന നേതൃത്വം

More
More
Web Desk 3 weeks ago
Politics

മണിയെപ്പറ്റി ചോദിച്ചപ്പോള്‍ മഴയെപ്പറ്റി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 3 weeks ago
Politics

ലീഗ് യോഗത്തിൽ രൂക്ഷ വിമർശനം; രാജിഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി

More
More
Web Desk 1 month ago
Politics

ബോംബേറ് കോൺഗ്രസിന്റെ രീതിയല്ല- പ്രതിപക്ഷ നേതാവ്

More
More