പ്രധാനമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ കൊവിഡ്‌ കേസുകള്‍ ഉയരുന്നു, സഹായങ്ങള്‍ ലഭ്യമാക്കാതെ മോദി

വാരണാസി: കൊവിഡ് രൂക്ഷമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയോജകമണ്ഡലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തങ്ങള്‍ അങ്ങേയറ്റം കഷ്ടതകള്‍ അനുഭവിക്കുന്ന ഈ സന്ദര്‍ഭത്തില്‍  യാതൊരു വിധ സഹായവും നല്‍കാതെ  പ്രധാനമന്ത്രി മോദി ഒഴിഞ്ഞു മാറുകയാണെന്നും ജനങ്ങള്‍ ആരോപിച്ചു. എല്ലായ്പ്പോഴും ഗംഗ നദിയെക്കുറിച്ചും, പുരാതന നഗരമായ വാരണസിയെക്കുറിച്ചും സംസാരിച്ചിരുന്ന പ്രധാനമന്ത്രി കൊവിഡ്‌ രൂക്ഷമായതിന് ശേഷം സ്വന്തം നിയോജകമണ്ഡലത്തില്‍ നിന്ന്  മാറി നില്‍ക്കുകയാണെന്ന് മണ്ഡലത്തിലെ ജനങ്ങള്‍ ആരോപിക്കുന്നു.

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാരണാസിയിലെ രോഗികള്‍ക്ക് ആശുപത്രി കിടക്കകള്‍, ഓക്സിജന്‍, ആംബുലന്‍സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമാക്കുന്നില്ല. ഇതിനുപുറമേ കൊവിഡ്‌ പരിശോധന ഫലം അറിയാന്‍ 10 ദിവസത്തിലധികം ജനങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നുണ്ട്. കടുത്ത മരുന്ന് ക്ഷാമവും നേരിടുന്നതായാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ഷോപ്പുകളില്‍ വിറ്റാമിന്‍, സിങ്ക്, പാരസെറ്റമോള്‍, തുടങ്ങിയ മരുന്നുകള്‍ കിട്ടാനില്ല. പലപ്പോഴും മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ രോഗികള്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വരെ വാങ്ങി കഴിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യകതമാക്കി. 

കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശില്‍ മെയ്‌ 6 വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 2.96 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 290 പേരാണ് കൊവിഡ്‌ ബാധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മരണപ്പെട്ടത്. ഇന്ത്യയില്‍ ഇതുവരെ 20 ദശലക്ഷം ആളുകള്‍ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചിരിക്കുന്നത്. 220,000 പേരാണ് ഇതുവരെ കൊവിഡ്‌ ബാധിച്ച് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്.  

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More