മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ലീഗ് പ്രവര്‍ത്തകരുടെ രോഷ പ്രകടനം. ജനവിധി അംഗീകരിക്കുന്നു എന്ന പോസ്റ്റിനു താഴെയാണ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ പറ്റിയ പിഴവ് ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
കളമശേരിയില്‍ വികെ ഇബ്രാഹിം കുഞ്ഞിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി മകന് ഗഫൂറിന് സീറ്റ് നല്‍കിയത്, കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്, നേതാക്കളുടെ പ്രവര്‍ത്തന രീതി എന്നിവ ചൂണ്ടിക്കാട്ടിയാണ് കമന്റുകള്‍. പാര്‍ട്ടിയെന്നാല്‍ കുഞ്ഞാലിക്കുട്ടിയല്ല മുസ്ലിം ലീഗ് ആണ് എന്ന് നിരവധിപേര്‍ പറയുന്നുണ്ട്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ യുഡിഎഫ് പരാജയപ്പെടുമ്പോഴും തകരാത്ത ലീഗ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫ് ഇത്തവണ ഉജ്ജ്വല വിജയം നേടിയത്. മുസ്ലീംലീഗിന് ഇത്തവണ 15 സീറ്റുകളിലെ വിജയിക്കാനായുള്ളു. ജയിച്ചെങ്കിലും പല മണ്ഡലങ്ങളിലും മൂസ്ലീംലീഗിന്റെ വോട്ട് കുറഞ്ഞത് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഇടതുമുന്നണിയുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതാണ്.