ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. നാളെ വൈകുന്നേരം എട്ടുമുതല്‍ മെയ് നാല് രാവിലെ ഏഴുമണിവരെയാണ് ലോക്ക്ഡൗണ്‍.
നേരത്തെ വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കോവിഡ് അതിരൂക്ഷമായ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കാൻ അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ നിർദ്ദേശം സുപ്രീംകോടതി തള്ളി.
യുപിയില്‍ ബുധനാഴ്ച 29,824പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം സംസ്ഥാനത്തെ സ്ഥിതി ഇതിലും രൂക്ഷമാണെന്നാണ് റിപ്പോർട്ട്. 11,82,848പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 11,943 പേര് മരിച്ചു.