സംസ്ഥാനത്ത് രണ്ടാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. രോഗവ്യാപനം അതിതീവ്ര ഘട്ടത്തിലായതിനാല്‍ അടിയന്തരമായ ഇടപെടല്‍ വേണം. രോഗവ്യാപനമില്ലാതാക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. ഒരു രോഗിയില്‍ നിന്ന് നൂറുകണക്കിന് ആളുകളിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ പൊതുസ്ഥലങ്ങളിലെത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയ്ക്കയച്ച കത്തില്‍ കെജിഎംഒഎ ആവശ്യപ്പെട്ടു.

കൂടുതല്‍ ആന്റിജന്‍ കിറ്റുകളും പിപിഇ കിറ്റുകളും കിടക്കകളും ലഭ്യമാക്കണം. കൊവിഡ് ആശുപത്രികള്‍ ഗുരുതര രോഗമുളളവര്‍ക്കു മാത്രമായി മാറ്റി വയ്ക്കണം എന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 35,013 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 41 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More