സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ വേണ്ട - സര്‍വ്വകക്ഷി യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ വേണ്ടെന്ന് തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയേയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് യോഗം ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ കൊവിഡ് കടുത്ത വ്യാപനത്തിലേക്ക് പോകുന്ന സാഹചര്യം സംജാതമാകുന്ന പക്ഷം മറിച്ചൊരു തീരുമാനമെടുക്കാനും യോഗം തീരുമാതീരുമാനിച്ചു. അതേസമയം വാരാന്ത്യത്തില്‍ കഴിഞ്ഞ ശനി ഞായര്‍ ദിനങ്ങളില്‍ നടപ്പിലാക്കിയതിന് സമാനമായ രീതിയില്‍ അര്‍ദ്ധ ലോക്ക് ഡൌണ്‍ തുടരാനും സര്‍വ്വകക്ഷി യോഗം.

കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ ജില്ലാ ഭരണകൂടത്തിനോ, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ക്ക് യുക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നല്‍കും. രാത്രി 10 മുതല്‍ രാവിലെ 5 വെരെയുള്ള കര്‍ഫ്യൂ തുടരാന്‍ തീരുമാനിച്ച യോഗം കടകളുടെ 7.30 ആക്കി സ്ഥിരപ്പെടുത്തി.  തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ മെയ് 2 ന് ആഹ്ളാദ പ്രകടനങ്ങളും ആഘോഷങ്ങളും ഒഴിവാക്കുന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും അഭിപ്രായ ഐക്യം പ്രകടിപ്പിച്ചു.

 

Contact the author

National Desk

Recent Posts

Web Desk 6 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More