ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,69,60,172 ആയി. 2767 പേര്‍ക്കാണ് ഇന്നലെ മാത്രം ജീവന് നഷ്ടമായത്. രാജ്യത്ത കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,92,311 ആയി. 2,17,113 പേര് രോഗമുക്തരായി. ഇതുവരെ രോഗമുക്തി നേടിയത് 1,40,85,110 പേരാണ്. 26,82,751 പേരാണ് നിലവില്‍ ചികിത്സയിലുളളത്.
അതേസമയം രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലും അമൃത്സറിലും ഓക്സിജന്‍ കിട്ടാതെ 31 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ 25 കൊവിഡ് ബാധിതര്‍ മരിച്ചതിനു പിന്നാലെയാണ് വീണ്ടും കൂടമരണം റിപ്പോര്‍ട്ട് ചെയ്തത്.. ഡല്‍ഹിയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാനുള്ള ഓട്ടത്തിലാണ് ആശുപത്രികള്‍.
സംസ്ഥാനത്ത് 26,685 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 3767 പേര്‍ക്കാണ് കോഴിക്കോട് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോടിനു പിന്നാലെ എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.