ആലപ്പുഴയിലെ തൃപ്പെരുന്തൂറ പഞ്ചായത്ത് ഭരണം ബിജെപിക്ക്

ആലപ്പുഴയിലെ തൃപ്പെരുന്തൂറ പഞ്ചായത്ത് ഭരണം ബിജെപിക്ക്. ബിജെപിയിലെ ബിന്ദു പ്രദീപ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കോൺ​ഗ്രസ് അം​ഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതോടെയാണ് ബിന്ദു പ്രദീപ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തൃപ്പെരുന്തുറ പഞ്ചായത്തിൽ ഒരു മുന്നണിക്കും കേലവ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.

മുൻപ് രണ്ട് തവണയും കോൺ​ഗ്രസ് പിന്തുണയിൽ സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ പാർട്ടി നിർദ്ദേശ പ്രകാരം ഇവർ സ്ഥാനം രാജിവെച്ചു. ഇത്തരത്തിൽ ഭരണ പ്രതിസന്ധി ഇവിടെ നിലവിലുണ്ടായിരുന്നു.  തുടർച്ചയായി പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെച്ചത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് മൂന്നാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട് നിൽക്കുന്നത് തൃപ്പെരുന്തുറ പഞ്ചായത്തിലാണ്. അതുകൊണ്ട് തന്നെ ബിജെപി വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

Contact the author

News Desk

Recent Posts

Web Desk 5 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 23 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 23 hours ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

മന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം - വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന' - വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

More
More