വാക്സിൻ പാഴാക്കിയതിൽ തമിഴ്നാട് മുന്നിൽ; കേരളത്തിൽ സീറോ വേസ്റ്റേജ്

കൊവിഡിനെതിരെ  വികസിപ്പിച്ച വാക്‌സിന്‍ സംസ്ഥാനങ്ങള്‍ പാഴാക്കിയതായി വിവരാവകാശ രേഖ.  തമിഴ്‌നാടാണ് ഏറ്റവുമധികം വാക്‌സിന്‍ ഡോസുകള്‍ പാഴാക്കി കളഞ്ഞത്. സംസ്ഥാനങ്ങളിലെ വാക്സിനേഷൻ വിവരങ്ങൾ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. അതേസമയം കേരളം ഒരൊറ്റ ഡോസ് വാക്സിൻ പോലും പാഴാക്കിയിട്ടില്ല. 

കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളും വാക്സിൻ പൂർണമായും ഉപയോ​ഗിച്ചു. ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. 12 ശതമാനത്തിൽ കൂടുതൽ വാക്സിനുകളാണ് തമിഴ്നാട് പാഴാക്കിയത്.   ഹരിയാന -9.74%, പഞ്ചാബ് 8.12%, മണിപ്പുര്‍- 7.8%, തെലങ്കാന 7.55% എന്നി സംസ്ഥാനങ്ങളാണ് വാക്സിൻ പാഴാക്കിയതിൽ മുന്നിലുള്ളത്. 

ഇതുവരെ 10 കോടി ഡോസാണ് സംസ്ഥാനങ്ങള്‍ക്ക് നൽകിയത്. ഇതിൽ 44 ലക്ഷം ഡോസ് പാഴാക്കി.  തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍  ഒരു കേസിലുള്ള 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാല്‍ പിന്നീട് ഉപയോ​ഗിക്കാനാകില്ല. ഇത്തരത്തിലാണ് മിക്ക ഇടങ്ങളിലും വാക്സിൻ പാഴായത്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More