കെകെ ശൈലജയുടെ മകനും ഭാര്യക്കും കൊവിഡ്, മന്ത്രി ക്വാറന്റൈനിൽ

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്. ഇവരുമായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന മന്ത്രി കെ കെ ഷൈലജ  ക്വാറന്റൈനിൽ പ്രവേശിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശൈലജക്ക് രോ​ഗലക്ഷണങ്ങൾ ഇല്ല.  മന്ത്രിയുടെ ആരോ​ഗ്യ നില തൃപ്തികരമാണ്. മന്ത്രിയുടെ വീട്ടിൽ സന്ദർശകരെ കർശനമായി വിലക്കിയിട്ടുണ്ട്.  മന്ത്രിയുടെ കണ്ണൂരിലെ വീട്ടിൽ തന്നെയാണ് മകനും ഭാര്യയും താമസിക്കുന്നത്.

മന്ത്രി ഓൺലൈനിലൂടെ മാത്രമാണ് യോ​ഗങ്ങളിൽ പങ്കെടുക്കുന്നത്. ഏതാനും ദിവസങ്ങളായി മന്ത്രി നേരിട്ട് യോ​ഗങ്ങളിൽ പങ്കെടുക്കുന്നില്ല. കൊവിഡുമായി പ്രതിരോധ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട് ഓൺലൈനായി ഇടപെടൽ തുടരുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി ഇപി ജയരാജൻ, ധനകാര്യമന്ത്രി തോമസ് ഐസക് തുടങ്ങിയവർക്ക് നേരത്തെ രോ​ഗം ബാധിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More