ഹരിയാന മുഖ്യമന്ത്രിയെ ബദൗലി ഗ്രാമത്തില്‍ കാലുകുത്താന്‍ സമ്മതിക്കില്ല- രാകേഷ് ടികായത്ത്

ഹരിയാന: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെ ബദൗലി ഗ്രാമത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകനേതാവ് രാകേഷ് ടികായത്ത്. ബിആര്‍ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ വരുന്നു എന്നു പറയുന്നത് വെറുമൊരു മറയാണ്. യഥാര്‍ത്ഥത്തില്‍ ഗ്രാമത്തിന്റെ ഐക്യം തകര്‍ക്കാനാണ് ഖട്ടര്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഞങ്ങള്‍ ബാബാ സാഹിബിന്റെ പ്രതിമയ്‌ക്കെതിരല്ല എന്നാല്‍  മനോഹര്‍ ലാല്‍ ഖട്ടറിനെതിരാണ്. ഖട്ടറിനെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. പ്രതിമ  മറ്റാര്‍ക്കെങ്കിലും അനാച്ഛാദനം ചെയ്യണമെങ്കില്‍ അതിനു സമ്മതിക്കാം. പ്രതിഷേധിക്കുന്നിടത്തോളം കാലം കര്‍ഷകര്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയ്ക്കും എതിരായിരിക്കും- രാകേഷ് ടികായത്ത് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാണ്. സെപ്റ്റംബറില്‍ പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം, വിളകള്‍ക്ക് താങ്ങുവില ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. ഭേദഗതികള്‍ നടത്താം, നിയമം പതിനെട്ട് മാസത്തേക്ക് നടപ്പാക്കില്ല തുടങ്ങി നിരവധി ഉപാദികള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 21 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More