പരീക്ഷയെക്കുറിച്ചുളള ചര്‍ച്ച കഴിഞ്ഞെങ്കില്‍ പ്രധാനമന്ത്രി ഇനി ജീവിതച്ചെലവുകളെക്കുറിച്ച് ചര്‍ച്ച ചെയ്യണം- രാഹുല്‍ ഗാന്ധി

ഡല്‍ഹി: പരീക്ഷയെക്കുറിച്ചുളള ചര്‍ച്ച കഴിഞ്ഞെങ്കില്‍ പ്രധാനമന്ത്രി ഇനി ജീവിതച്ചെലവുകളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ 'പരീക്ഷാ പേ ചര്‍ച്ചയ്ക്ക്' പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. പ്രധാനമന്ത്രി പരീക്ഷക്കളെക്കുറിച്ചുമാത്രം ചര്‍ച്ച ചെയ്താല്‍ പോരാ ജീവിതച്ചെലവുകളെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ന് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുക എന്നത് പരീക്ഷകളെക്കാള്‍ ബുദ്ധിമുട്ടാണ്. കേന്ദ്രസര്‍ക്കാര്‍ ചുമത്തിയ നികുതി വലിയ വിലവര്‍ധനയ്ക്കാണ് കാരണമായിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്യാത്തത്. വില വര്‍ധനവും ചര്‍ച്ച ചെയ്യു- രാഹുല്‍ ട്വീറ്റ് ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരീക്ഷാ പേ ചര്‍ച്ചയില്‍ പരീക്ഷകളെ അവസാന അവസരമായി കാണരുത്. അതേസമയം ഭാവി രൂപപ്പെടുത്താനുളള അവസരമാണെന്ന കാര്യം മറക്കുകയും ചെയ്യരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും സമ്മര്‍ദ്ദത്തിലാക്കരുത്. ആരോഗ്യകരവും സന്തോഷകരവുമായ അന്തരീക്ഷമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 20 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 21 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 21 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More