ഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,31,968 കൊവിഡ് കേസുകളാണ്. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച ലോകരാജ്യങ്ങളുടെ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 1,67,694 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് ജീവന് നഷ്ടമായത്.
മഹാരാഷ്ട്രയില്‍ 56,286 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 7,437 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുളളത് മഹാരാഷ്ട്ര, കേരള, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചു കഴിഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കാന്‍ നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ലോകരാജ്യങ്ങള്‍ നൈറ്റ് കര്‍ഫ്യൂവിനെ അംഗീകരിച്ചുകഴിഞ്ഞു. കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് ജനങ്ങളെ തങ്ങള്‍ കൊവിഡിന്റെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഒര്മിപ്പിക്കും. ഇത് ജനങ്ങളുടെ ജോലിയെ അധികം ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തില്‍ 4353 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. സംസ്ഥാനത്ത് 4728 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.