മമ്മൂട്ടി വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ് ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയ നടന്‍ മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ് ബിജെപി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് മാധ്യമപ്രവര്‍ത്തകര്‍ മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെതിരെ പ്രതിഷേധിച്ചത്.

ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് മറ്റ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ബിജെപി പ്രവര്‍ത്തകയുടെ ആരോപണം എന്നാല്‍ ആ സമയത്ത് ബൂത്തില്‍ മറ്റ് വോട്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. തന്റെ ഭര്‍ത്താവ് വോട്ട് ചെയ്യുമ്പോള്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചില്ല. മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ എന്നും അവര്‍ ചോദിച്ചു.

എതിര്‍പ്പിനെത്തുടര്‍ന്ന് പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകരെ തളളി നീക്കാന്‍ ശ്രമിച്ചത് ചെറിയ വാക്കേറ്റങ്ങള്‍ക്ക് വഴിവച്ചു. പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് രേഖപ്പെടുത്തി മടങ്ങി. വോട്ട് ചെയ്‌തെന്നും കൊവിഡ് ആയതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More