തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. മോക്ക് പോളോടുകൂടി തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് വോട്ടെടുപ്പ്. ഒരുകോടി നാല്‍പ്പത്തിയൊന്ന് ലക്ഷം സ്ത്രീകളും ഒരുകോടി 32 ലക്ഷം പുരുഷന്മാരും 290 ട്രാന്‍സ്ജെന്‍ഡറുകളുമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക.
സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകള്‍ സജ്ജമാണ്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന്റെ അവസാനത്തെ മണിക്കൂറിലാണ് ക്വാറന്റീനിലുളളവര്‍ക്കും കൊവിഡ് ബാധിതര്‍ക്കുമെല്ലാം വോട്ട് ചെയ്യാന്‍ സാധിക്കുക.
മാവോയിസ്റ്റ് ഭീഷണിയുളള പാലക്കാട് മലപ്പുറം ജില്ലകളിലായുളള ഒന്‍പത് മണ്ഡലങ്ങളില്‍ ആറു മണി വരെയായിരിക്കും പോളിംഗ്. കളളവോട്ട് തടയാനും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്.