തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പരസ്യ പ്രചരണം ഇന്നവസാനിക്കും. കലാശക്കൊട്ട് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് 7 മണി വരെ പരസ്യ പ്രചരണം നടത്താന്‍ കമ്മീഷന് അനുവാദം നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രചാരണ പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരസ്യ പ്രചരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബൈക്ക് റാലികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കമ്മീഷന്റെ നിര്‍ദേശപ്രകാരം വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് മുതല്‍ ബൈക്ക് റാലികള്‍ നടത്താന്‍ പാടുള്ളതല്ല.