കോഴിക്കോട്: സംസ്ഥാനത്ത് ബൈക്ക് റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. കമ്മീഷന്റെ നിര്‍ദേശപ്രകാരം വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് മുതല്‍ ബൈക്ക് റാലികള്‍ പാടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ട്ര് സാംഭ ശിവ റാവു വ്യക്തമാക്കി.
സംസ്ഥാനത്ത് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതിനാലാണ് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയത്. കലാശക്കൊട്ടിന് പകരം ഞായറാഴ്ച്ച വൈകുന്നേരം 7 മണി വരെ പരസ്യ പ്രചരണത്തിന് കമ്മീഷന് അനുവാദം നല്‍കിയിട്ടുണ്ട്.
പരസ്യ പ്രചരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.