തിരുവനന്തപുരം: സംസ്ഥാനത്ത് കലാശക്കൊട്ടിന് നിയന്ത്രണമേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതിനാലാണ് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയത്. കലാശക്കൊട്ടിന് പകരം ഞായറാഴ്ച്ച വൈകുന്നേരം 7 മണി വരെ പരസ്യ പ്രചരണത്തിന് കമ്മീഷന് അനുവാദം നല്‍കിയിട്ടുണ്ട്.
പരസ്യ പ്രചരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. രോഗവ്യാപനം രൂക്ഷമാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.