കാര്‍ഷിക നിയമം: സുപ്രീംകോടതിക്ക് മുന്‍പാകെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

ഡല്‍ഹി: കാര്‍ഷിക നിയമം പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. 3 പേരടങ്ങുന്ന കമ്മിറ്റിയാണ് റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്. 80-ലധികം കാര്‍ഷിക സംഘടനകളുമായി ചര്‍ച്ച നടത്തിയാണ് കമ്മിറ്റി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നത്. സീല്‍ ചെയ്ത കവറിലാണ് റിപ്പോര്‍ട്ട്‌ കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

നിരവധി തവണ കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും തീരുമാനം ആകാത്തതിനാലാണ്, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ  കമ്മിറ്റിക്ക് രൂപം കൊടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതില്‍ താന്‍ നിരാശനാണെന്നും  ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ കൂട്ടിച്ചേര്‍ത്തു. 

പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ ജീവിതത്തിനും സ്വത്തിനെക്കുറിച്ചും ആശങ്കയുണ്ട്. ഏറ്റവും മികച്ച രീതിയില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കോടതി ആഗ്രഹിക്കുന്നു, അതിനാല്‍ തത്കാലം ഈ നിയമ നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കാര്‍ഷിക നിയമത്തെ കുറിച്ച് പഠിക്കാന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക്‌ ഗുലാത്തി, ഷേട്ക്കരി സംഘടന നേതാവ് അനില്‍ ഗന്‍വാത്, മുന്‍ രാജ്യസഭാംഗം ദുപീന്ദര്‍ സിംഗ്, പ്രമോദ് ജോഷി എന്നിവരുടെ പേരുകളാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഏപ്രില്‍ 5 ന് സുപ്രീം കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More