ഡിഎംകെ അധികാരത്തിലെത്തിയാല്‍ പൌരത്വ നിയമ ഭേദഗതി നടപ്പാക്കില്ല: സ്റ്റാലിന്‍

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരത്തിലെത്തിയാല്‍ പൌരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. എഐഡിഎംകെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടകം കളിക്കുകയാണ്. രാജ്യസഭയില്‍ ഈ ബില്‍  എഐഡിഎംകെ, പിഎംകെയും  എതിര്‍ത്തിരുന്നെങ്കില്‍  നിയമം നിലവില്‍ വരില്ലായിരുന്നു.

പൌരത്വ നിയമ ഭേദഗതിക്കെതിരെ ഡിഎംകെ സമരങ്ങള്‍ നടത്തുകയും,ഒപ്പ് ശേഖരണം നടത്തിയെന്നും സ്റ്റാലിന്‍ പറഞ്ഞു.  ഇത്രയും കാലം പൌരത്വ നിയമത്തിനു അനൂകുലമായി നിന്നവര്‍  തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍  അഭിനയിക്കുകയാണെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ പൌരത്വ നിയമ ഭേദഗതി തമിഴ്നാട്ടില്‍ നടപ്പാക്കില്ല.  ന്യൂനപക്ഷങ്ങളുമായി പാര്‍ട്ടിക്ക്  ആഴത്തില്‍ ബന്ധമുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമഭേദഗതിക്കെതിരെ  സംസ്ഥാനത്ത് എഐഡിഎംകെ ഒന്നും ചെയ്തിരുന്നില്ല. എന്നാല്‍ കേരളം ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. ഏപ്രില്‍ 6നാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More