തലശേരിയിൽ സിഒടി നസീറിന് എൻഡിഎ പിന്തുണ

തലശേരിയിൽ എൻഡിഎയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിന്. സിഒടി നസീർ എൻഡിഎയുടെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നസീറിന് പിന്തുണ നൽകാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്. ബിജെപി പിന്തുണ സ്വീകരിക്കില്ലെന്നായിരുന്നു നസീറിന്റെ നേരത്തെയുള്ള നിലപാട്. കഴിഞ്ഞ തവണ മണ്ഡലത്തിൽ ബിജെപി 22000 ത്തോളം വോട്ട് നേടിയിരുന്നു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സാഹചര്യത്തിൽ ബിജെപിയുടെ വോട്ട് ആർക്ക് വീഴും എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു.

തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിയുടെ തലശേരിയിൽ സിപിഎം സ്ഥാനാർത്ഥി എ എം ഷംസീറിനെ തോൽപ്പിക്കാൻ ബിജെപിക്കാർ വോട്ട് ചെയ്യുമെന്ന പ്രസ്താവന യുഡിഎഫിനെയും ബിജെപിയെയും വെട്ടിലാക്കിയിരുന്നു. പ്രശ്നം കൂടുതൽ വിവാദമാകുന്നതിനിടെയാണ് ബിജെപി നേതൃത്വം നസീറിന് പിന്തുണ പ്രഖ്യാപിച്ചത്. സിപിഎം പ്രദേശിക നേതാവായിരുന്ന  നസീർ ഏതാനും വർഷം മുമ്പാണ് പാർട്ടി വിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നസീർ സ്വതന്ത്രനായി മത്സരിച്ചിരുന്നു.

നാമനിർദ്ദേശ പത്രികയിലെ സാങ്കേതിക പിഴവ് മൂലമാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയത്. തലശേരിയിലെ കൂടാതെ ദേവികുളം, ​ഗുരുവായൂർ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിപ്പോയിരുന്നു. ​ഗുരുവായൂരിൽ ദിലീപ് നായരെ ബിജെപി പിന്തുണക്കും. ദേവികുളത്ത് കോൺ​ഗ്രസ് വിമതനായി പത്രിക നൽകിയ ആൾക്കാണ് പിന്തുണ. 


Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

More
More
Web Desk 10 hours ago
Keralam

മുഖ്യമന്ത്രിയുടെ ക്യൂബ-യുഎസ് യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

More
More
Web Desk 16 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More