പ്രതിപക്ഷപാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കണം - എം. കെ. സ്റ്റാലിന്‍

സേലം: ബിജെപിക്കെതിരായി പോരാടാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനായി രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കണമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍. തമിഴ്‌നാട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സേലത്ത് നടന്ന പ്രചരണറാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇന്ത്യ ഇപ്പോള്‍ ഫാസിസ്റ്റ് സര്‍ക്കാരിന്റെ കയ്യില്‍ കിടന്ന് ഞെരുങ്ങുകയാണ്. ഇപ്പോള്‍ ഇന്ത്യയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം താങ്കള്‍ക്കുണ്ട്. 37 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാരുണ്ടാക്കാനായി ബിജെപിയ്ക്ക് വോട്ട് ചെയ്തത്. അതിന്റെ അര്‍ത്ഥം 63 ശതമാനം ജനങ്ങളും ബിജെപിക്കെതിരായി വിവിധ പാര്‍ട്ടികള്‍ക്കായി വോട്ട് ചെയ്തുവെന്നാണ്.  പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനായി മുന്നോട്ട് വന്ന് രാജ്യത്തെ നയിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ് ''- രാഹുല്‍ ഗാന്ധിയോട് സ്റ്റാലിന്‍ പറഞ്ഞു.

ഐഎഎഡിഎംകെ പഴയതുപോലെയല്ല. അതൊരു മുഖംമൂടിയാണ്, ആ മുഖംമൂടി അഴിച്ചാല്‍ എഐഎഡിഎംകെയെ അല്ല ആര്‍എസ്എസിനെയും ബിജെപിയെയുമാണ് കാണാനാവുകയെന്ന് രാഹുല്‍ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും മുന്നില്‍ തലകുനിച്ചുനില്‍ക്കുന്നത് അദ്ദേഹം അഴിമതിക്കാരനായതുകൊണ്ടാണ്. നേരായ വഴിയില്‍ സഞ്ചരിക്കുന്നവര്‍ ഒരിക്കലും അവരുടെ മുന്നില്‍ തലകുനിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഇരുപത്തിയഞ്ച് സീറ്റുകളിലാണ് മത്സരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 22 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 23 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More