മന്ത്രിസഭകള്‍ 22; പ്രബുദ്ധ കേരളത്തില്‍ മന്ത്രിമാരായത് വെറും 8 വനിതകള്‍ മാത്രം

കേരളത്തില്‍ ഇതുവരെ എത്ര വനിതാ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്? 1957 ലെ ഇ എം എസ്സിന്റെ ആദ്യമന്ത്രിസഭ മുതല്‍ ഇപ്പോഴത്തെ പിണറായി വിജയന്‍ മന്ത്രിസഭവരെ എടുത്താല്‍ എല്ലാ മന്ത്രി സഭകളിലും സ്ത്രീ പ്രാധിനിത്യം ഉണ്ടായിട്ടുണ്ടോ? ഏറ്റവും കൂടുതല്‍ വനിതാ പ്രാധിനിത്യം ഉണ്ടായിരുന്ന മന്ത്രി സഭയേതാണ്‌?

നിയമസഭയിലെ വനിതാ പ്രാധിനിത്യത്തെക്കുറിച്ചും വനിതാ മന്ത്രിമാരെക്കുറിച്ചുമെല്ലാം ആലോചിക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തുന്ന ആദ്യ പേര് സ്വാഭാവികമായും കെ ആര്‍ ഗൌരിയുടെതായിരിക്കും. കേരളത്തില്‍ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ച, ഇ എം എസിന്‍റെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന ഗൌരിയമ്മ പിന്നീട് നിരവധി വട്ടം മന്ത്രിയായി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് സിപിഎമ്മിന്റെയും പ്രമുഖ നേതാവായിരുന്ന കെ ആര്‍ ഗൌരിയമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ജെ എസ് എസ് എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കി യു ഡി എഫിനൊപ്പം പോയി. 1967-ലെ രണ്ടാം ഇ എം എസ് മന്ത്രിസഭയിലും 1980, 87 നായനാര്‍ മന്ത്രിസഭകളിലും, 2001 ലെ എ കെ ആന്റണി - ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും ഉള്‍പ്പെടെ 6 വട്ടം മന്ത്രിയായി. ഇത്രയേറെ കേരള രാഷ്ട്രീയത്തില്‍ റോള്‍ വഹിച്ച മറ്റൊരു വനിതയില്ല. 'കേരം തിങ്ങും കേരളനാട് കെ ആര്‍ ഗൌരി ഭരിച്ചീടും' എന്ന ഈണത്തിലുള്ള മുദ്രാവാക്യം തന്നെ കേരള രാഷ്ട്രീയത്തില്‍ അവര്‍ പതിപ്പിച്ച വ്യക്തിമുദ്ര എത്ര ആഴത്തിലുള്ളതാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.

കേരളത്തിലെ രണ്ടും മൂന്നും മന്ത്രിസഭകളായ പട്ടം താണുപിള്ള, ആര്‍ ശങ്കര്‍ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. കമ്യുണിസ്റ്റ് നേതാവായ സി അച്യുത മേനോന്‍റെ ഒന്നും രണ്ടും മന്ത്രിസഭകളിലും 1977 അധികാരത്തില്‍ വന്ന കെ. കരുണാകരന്റെയും ഏ. കെ. ആന്റണിയുടെയും ആദ്യമന്ത്രിസഭകളിലും വനിതാ മന്ത്രിമാരുണ്ടായിരുന്നില്ല. തുടര്‍ന്ന് 1980 നു മുന്‍പ് ചെറിയ കാലയളവുകളില്‍ ഭരണം കയ്യാളിയ പികെ വാസുദേവന്‍ നായര്‍, സി എച്ച് മുഹമ്മദ്‌ കോയ മന്ത്രിസഭകളിലുമില്ല സ്ത്രീകള്‍. അതായത് 1967-ലെ 2-ാം ഇഎംഎസ് മന്ത്രിസഭക്ക് ശേഷം 1980-ല്‍ അധികാരത്തില്‍ വന്ന ഇ കെ നായനാര്‍ മന്ത്രിസഭയിലാണ് കെ.ആര്‍ ഗൌരിയമ്മയിലൂടെ വീണ്ടും കേരളത്തില്‍ ഒരു വനിതാമന്ത്രിയുണ്ടായത്. 

പിന്നീട് 1982-ല്‍ തെരഞ്ഞെടുക്കപ്പെട്ട 2-ാം കരുണാകരന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് നേതാവ് എം. കമലം മന്ത്രിയായി. 87- ലെയും 96-ലെയും രണ്ടും മൂന്നും നായനാര്‍ മന്ത്രിസഭകളി ല്‍ ഗൌരിയമ്മയും സുശീലാ ഗോപാലനും വ്യവസായ മന്ത്രിയാമാരായി. 1991-ല്‍ വീണ്ടും അധികാരത്തിലെത്തിയ കെ.കരുണാകരന്‍റെ നാലാം  മന്ത്രിസഭയിലും 95-ല്‍ വന്ന രണ്ടാം ആന്റണി മന്ത്രിസഭയിലും എം ടി പത്മ മന്ത്രിയായി. പിന്നീട് വീണ്ടും ഗൌരിയമ്മയുടെ കാലമാണ്. 2001-ലെ 3-ാം ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും ഗൌരിയമ്മ വീണ്ടും മന്ത്രിയായി. 2006-ലെ വി എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയില്‍ പി. കെ. ശ്രീമതി ആരോഗ്യമന്ത്രിയായെത്തി. 2011-ലെ 2-ാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ മന്ത്രിയെന്ന നിലയില്‍ പി.കെ ജയലക്ഷ്മി മന്ത്രിയായി. തുടര്‍ന്നു വന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.കെ.ശൈലജയും ജെ. മെഴ്സിക്കുട്ടിയമ്മയും മന്ത്രിമാരായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ പ്രാധിനിത്യമുള്ള മന്ത്രിസഭയും പിണറായി വിജയന്‍ മന്ത്രിസഭയാണ്. അതായത് സംസ്ഥാനത്തുണ്ടായ 22 മന്ത്രിസഭകളിലായി മന്ത്രിമരായത് വെറും 8 വനിതകളാണ്. ഇടയ്ക്ക് രണ്ടാം കേരളാ നിയമസഭയില്‍ കോണ്ഗ്രസ്സുകാരിയായ നഫീസത്ത്‌ ബീവിയും രണ്ടാം നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ഭാര്‍ഗ്ഗവി തങ്കപ്പനും ഡെപ്യൂട്ടി സ്പീക്കര്‍മാരായതൊഴിച്ചാല്‍ പ്രബുദ്ധ കേരളത്തിലെ മന്ത്രിസഭകളില്‍ വനിതാ പ്രാതിനിധ്യം വളരെ ശുഷ്കമാണ് എന്ന് കാണാം.

Contact the author

Mridula Hemalatha

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More