പെന്‍ഷനും, റേഷന്‍ വിതരണവും തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടല്ല; സിപിഎം

തിരുവനന്തപുരം: മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം തടഞ്ഞു കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പിന്‍വലിക്കണമെന്ന് സിപിഎം. പെന്‍ഷനും,കിറ്റും വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടിട്ടല്ല. ജനങ്ങളുടെ കിറ്റ് മുടക്കുന്ന കോണ്‍ഗ്രസ്സിനെതിരെ, തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും സിപിഎം വ്യക്തമാക്കി. 

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്ന ഭക്ഷ്യകിറ്റ് വിതരണമാണ് ഇപ്പോഴും തുടരുന്നത്. ഇത് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായല്ല ചെയ്യുന്നത്  സിപിഎം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റേഷന്‍, ഭക്ഷ്യകിറ്റ് വിതരണം എന്നിവ തടഞ്ഞത്. തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നസ്ഥിതിക്ക് വിഷു കിറ്റ് നേരത്തെ വിതരണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് കമ്മീഷനെ സമീപിച്ചത്. ഇതിനനുകൂലമായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവോടെ ഈസ്റ്റര്‍, വിഷു, റംസാന്‍ എന്നിവ കണക്കിലെടുത്തുള്ള ഭക്ഷ്യകിറ്റ് വിതരണം താല്‍ക്കാലികമായി നിലയ്ക്കും. ക്ഷേമ പെന്‍ഷന്‍ നിര്‍ത്തലാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനോട് ചെന്നിത്തല ആവിശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 6-നാണ്  സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More