ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

അടുത്ത നിയമസഭയില്‍ മുസ്ലിം ലീഗിന്റെ അംഗ സംഖ്യ അനുസരിച്ച് മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ലീഗ് യുഡിഎഫിലെ പ്രബലകക്ഷിതന്നെയാണ്. ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിട്ടില്ല. അതൊക്കെ പിന്നീട് തീരുമാനിക്കും -  റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണം തകിടം മറിഞ്ഞിരിക്കുന്നു. ഏകാധിപത്യ ഭരണത്തിന് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഈ തെരഞ്ഞടുപ്പില്‍ യാതൊരുവിധത്തിലുള്ള നീക്കുപോക്കും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ മതേതര ശക്തി വീണ്ടും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. കേരളത്തില്‍ ലീഗിന്റെ ശക്തി വര്‍ധിച്ചുവരികയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന് യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ്സിന് അകത്തുള്ള പ്രശ്‌നത്തിന് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താറുള്ളതും ലീഗാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More