ആര്‍ടി - പിസിആര്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരൂ: കൊവിഡ്‌  പരിശോധന ശക്തമാക്കി കര്‍ണാട സര്‍ക്കാര്‍. ഏപ്രില്‍ ആദ്യം മുതല്‍ കര്‍ണാടകയില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍ടി-പിസിആര്‍ കൊവിഡ്‌ ടെസ്റ്റ്‌ നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യ മന്ത്രി കെ. സുധാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

വരും മാസങ്ങളില്‍ കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്. കര്‍ണാടകയില്‍  60% കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകക്ക് പുറത്തുള്ള ഏത് സ്ഥലത്ത് നിന്ന് വരുന്നവരും ആര്‍ടി - പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണം. ഇത് പുറത്ത് നിന്ന് വന്ന് ബെംഗളൂരൂ അടക്കമുള്ള നഗരത്തില്‍ സ്ഥിര താമസമാക്കുന്നവര്‍ക്കും ബാധകമാണ്.

നിലവില്‍ കേരളത്തിലുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ കൊവിഡ്‌ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. മാര്‍ച്ച്‌ അവസാനം വരെ ആന്‍റിജന്‍ പരിശോധന റിസള്‍ട്ട് ഉണ്ടെകില്‍ അതിര്‍ത്തികള്‍ വഴി കടന്ന് പോകാന്‍ സാധിക്കും.എന്നാല്‍ ഏപ്രില്‍ അദ്യം മുതല്‍ ആര്‍ടി - പിസിആര്‍ നിര്‍ബന്ധമാണ്. കര്‍ണാടക സര്‍ക്കാര്‍ പരിശോധന കടുപ്പിക്കുമ്പോള്‍ അതിര്‍ത്തികളില്‍ കൊവിഡ്‌ ടെസ്റ്റ്‌ നടത്താന്‍ സാഹചര്യം ഒരുക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 5 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 6 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 8 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More