ഇരട്ട വോട്ടുകള്‍ കണ്ടത്താന്‍ സഹായിച്ചത് ഐ.ഐ.എം. വിദഗ്ദ്ധര്‍

തിരുവനന്തപുരം: വോട്ടര്‍പട്ടികയിലെ ഇരട്ടവോട്ട് കണ്ട് പിടിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ സഹായിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മാനേജ്മെന്‍റ്  ഉദ്ധ്യോഗസ്ഥര്‍.  രമേശ്‌ ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശപ്രകരമാണ് സോഫ്റ്റ്‌വെയര്‍  തയാറാക്കിയത്. പേര്, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്‌, വിലാസം, ബന്ധുത്വം എന്നിങ്ങനെ എല്ലാ സാമ്യങ്ങളും കണ്ടു പിടിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യയാണ് സോഫ്റ്റ്‌വെയറില്‍ ഉപയോഗിച്ചിരിക്കുന്നത്.  ഈ പരിശോധനയില്‍ 4 ലക്ഷത്തോളം ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. പ്രാഥമിക ഘട്ടത്തില്‍ കണ്ട് പിടിച്ച വിവരങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രമേശ്‌ ചെന്നിത്തല കൈമാറിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് കൂടുതല്‍ മണ്ഡലങ്ങളില്‍ ഇരട്ട വോട്ട് ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിലും, തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും ഉപയോഗിക്കുന്നത് വ്യത്യസ്ത വോട്ടര്‍ പട്ടികകളാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ടുകളുടെ ക്രമകേടുകള്‍  വ്യാപകമായി കണ്ട് പിടിച്ചതിനാല്‍ , തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ട വോട്ട്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്‌ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ്  ഓരോ മണ്ഡലത്തിലും വോട്ടുകള്‍ ഇരട്ടിയാക്കിയിട്ടുണ്ടോയെന്ന് കണ്ടത്താന്‍ രമേശ്‌ ചെന്നിത്തല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധരുടെ സഹായം തേടിയത്. ഇതുപ്രകരമാണ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇരട്ട  വോട്ടുകള്‍ കണ്ടുപിടിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More