കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: മലയാളി കന്യാസ്ത്രീയുള്‍പ്പെടെയുളള സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ നടപടിയെടുക്കാനാവശ്യപ്പെട്ട്  ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. 

ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് കന്യാസ്ത്രീകളുടെ സംഘത്തെ ആക്രമിച്ചത്, ട്രെയിനില്‍ നിന്ന് അവരെ ബലമായി പിടിച്ചിറക്കി, തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും അവരെ പൊലീസ് വിട്ടില്ല. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഝാന്‍സി പൊലീസിന്റെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്രത്തിനെതിരായ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും ആവശ്യപ്പെട്ടു- പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാര്‍ച്ച് 19-ന് ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോവുകയായിരുന്ന രണ്ട് കന്യാസ്ത്രീകള്‍ക്കും കന്യാസ്ത്രി പട്ടത്തിന് പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുമാണ് ആക്രമണമുണ്ടായത്. മതംമാറ്റനിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചതായും ആരോപണങ്ങളുണ്ട്.

Contact the author

Web Desk

Recent Posts

National Desk 18 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 22 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More