ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കാനും, നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും യുഎഇ രാജകുടുംബം ഇടപെടുന്നു. അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ധാരണയാവുകയും, നിയന്ത്രണ രേഖക്ക് സമീപമുള്ള അക്രമണങ്ങളില്‍ കുറവുണ്ടാവുകയും ചെയ്തതിന്റെ സാഹചര്യത്തിലാണ് യുഎഇയുടെ ഇടപെടല്‍.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനു പിന്നില്‍ യുഎഇ ഭരണക്കൂടത്തിന്റെ ഇടപെടലുണ്ട്. യുഎഇ നയതന്ത്ര ഉദ്യോഗസ്ഥന്, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തര്‍ക്ക മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും, അന്താരാഷ്ട്ര വിഷയങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. പൊതുവായ താലപര്യം മുന്‍നിര്‍ത്തി ഇരു രാജ്യങ്ങളും നിലപാട് വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രഹസ്യമായാണ് ചര്‍ച്ച നടത്തിയതെങ്കിലും ഇന്ത്യ-പാക് വെടി നിര്‍ത്തല്‍ യുഇഎയുമായി നടന്ന ചര്‍ച്ചയുടെ നിര്‍ണായകമായ മുന്നേറ്റമാണെന്ന് യുഎഇ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലും വ്യകതമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഉറപ്പുവരുത്തുന്നതിനാണ് യുഎഇ ശ്രമിക്കുന്നത്.