വയലാര്‍ രക്തസാക്ഷികളെ അധിക്ഷേപിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് കലാപം സൃഷ്ടിക്കാന്‍ - മന്ത്രി തോമസ്‌ ഐസക്

ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്ത കലാപം സൃഷ്ടിച്ച് മുതലെടുക്കുക എന്നാ ലക്ഷ്യത്തോടെയാണ് ബിജെപി പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് എന്ന് ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ടി. എം. തോമസ്‌ ഐസക് പറഞ്ഞു. രക്ത സാക്ഷി സ്മാരകങ്ങളില്‍ അതിക്രമിച്ചു കയറിയാല്‍ സ്വാഭാവികമായും കനത്ത തിരിച്ചടി ഉറപ്പാണ്. എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ ആത്മസംയമനമാണ് അത്തരം ദൌര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ കാരണമെന്ന് തോമസ്‌ ഐസക് പറഞ്ഞു. 

ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ്‌ വാചസ്പതി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചു കയറിയതിനെക്കുറിച്ചും പിന്നീട് രക്തസാക്ഷികളെ അധിക്ഷേപിച്ചു സംസാരിച്ചതിനെ കുറിച്ചും പ്രതികരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും ബ്രിട്ടീഷുകാരുടെ ശൂനക്കുകയും ചെയ്തവര്‍ക്ക് രക്ത്സാക്ഷികളുടെ മൂല്യം മനസ്സിലാകില്ലെന്നും ഐസക് പറഞ്ഞു. സംഭവം നടന്നതിനു ശേഷം ഇതുവരെ ബിജെപി അതിനെ അപലപിക്കാന്‍ തയാറായിട്ടില്ല. കലാപം സൃഷ്ടിക്കുക എന്നാ ഗൂഢോദ്ദേശത്തെ ശരിവെയ്ക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം കലാപ ശ്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കരുതലുണ്ടാവണമെന്നും ടി. എം. തോമസ്‌ ഐസക് തന്റെ ഫേസ്ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു.

Contact the author

web desk

Recent Posts

Web Desk 9 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More