ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും, യു.ഡി.ഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി  യു .ഡി.ഫ് തെരഞ്ഞെടുപ്പ് പത്രിക പ്രകടന പുറത്തിറക്കി. അര്‍ഹരായ വ്യക്തികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും എന്നതാണ് പത്രികയിലെ പ്രധാന ആകര്‍ഷണ ഘടകം. ന്യായ് പദ്ധതിയാണ് പ്രകടന പത്രികയുടെ കാതല്‍. ശമ്പള കമ്മിഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ കമ്മിഷന്‍ രൂപികരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

അര്‍ഹാരയവര്‍ക്കെല്ലാം മുന്‍ഗണന റേഷന്‍ കാര്‍ഡ്‌ നല്‍കും. ലൈഫ് പദ്ധതിയിലെ പോരയ്മകള്‍ പരിഹരിച്ച് 5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തി, സമഗ്രമായ ഭവന പദ്ധതി നടപ്പാക്കുമെന്നും പത്രികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രമേശ്‌ ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

പ്രധാന വാഗ്ദാനങ്ങള്‍

  • ക്ഷേമ പെന്‍ഷന്‍ ഘട്ടം ഘട്ടമായി 3000 രൂപയായി ഉയര്‍ത്തും.
  • ശമ്പള കമ്മിഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ പരിഷ്ക്കാര കമ്മിഷന്‍ ആരംഭിക്കും.
  • ന്യായ് പദ്ധതി- പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ,വര്ഷം 72000 രൂപ ലഭ്യമാക്കും.
  • ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40 നും 60 മദ്ധ്യേ പ്രായമുള്ളവര്‍ക്ക് 2000 രൂപ ലഭ്യമാക്കും.
  • അര്‍ഹാരയവര്‍ക്കെല്ലാം പ്രയോരിറ്റി റേഷന്‍ കാര്‍ഡ്‌; എല്ലാ വെള്ളക്കാര്‍ഡുക്കാര്‍ക്കും അഞ്ച് കിലോ അരി സൗജന്യമായി നല്‍കും. 
  • കാരുണ്യ പദ്ധതി പുനസ്ഥാപിക്കും.
  • എസ്.ടി, എസ്.സി വിഭാഗകാര്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ഭവന നിര്‍മ്മാണത്തിനായി നീക്കി വെച്ചിരിക്കുന്ന തുക 6 ലക്ഷമായി ഉയര്‍ത്തും.
  • സര്‍ക്കാര്‍ ജോലിക്ക് വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്ക് 2 വയസ് ഇളവ് അനുവദിക്കും.
  • ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരും.
  • ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധന സഹായവും വായ്പ്പയും അനുവദിക്കും.
  • പ്രത്യക കാര്‍ഷിക ബജറ്റ്  തയാറാക്കും.
  • തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാകും.
  • മിനിമം  7000 രൂപ കൂലി ഉറപ്പാക്കും.
  • വനവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും.
  • വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പുകള്‍ നല്‍കും.

    

Contact the author

Web desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More