കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ മകനെ അംഗീകരിക്കില്ല; ടി. എ. അഹമ്മദ്‌ കബീര്‍ സമാന്തര കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കളമശ്ശേരി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വി കെ ഇബ്രാഹിം കുഞ്ഞിന് സീറ്റ് നല്‍കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ മകന് സീറ്റ് നല്‍കിയ മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ഏറണാകുളത്ത് പ്രതിഷേധം രൂക്ഷമാകുന്നു. ടി.എ. അഹമ്മദ്‌ കബീര്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍  ലീഗ് ഏറണാകുളം ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. 

മുസ്ലിം യൂത്ത് ലീഗ്, എംഎസ്എഫ്, വനിതാ ലീഗ് തുടങ്ങി പാര്‍ട്ടി പോഷക സംഘടനാ ഭാരവാഹികളേയും  ലീഗിനോട് അനുഭാവമുള്ള മതസംഘടനാ ഭാരവാഹികളേയും പങ്കെടുപ്പിച്ചുകൊണ്ട്  ടി.എ. അഹമ്മദ്‌ കബീര്‍ എം എല്‍ എ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തു. യാതൊരു കാരണവശാലും ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി വി ഇ അബ്ദുല്‍ ഗഫൂറിനെ അംഗീകരിക്കില്ല എന്ന നിലപാടാണ് വിമതരായി രംഗത്തുവന്നവര്‍ക്കുള്ളത് 

സിറ്റിംഗ് എംഎല്‍എ കൂടിയായ വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ വി ഇ അബ്ദുല്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്ത പരന്ന ഉടനെത്തന്നെ ഇതിനെതിരെ ലീഗ് ഏറണാകുളം ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇബ്രാഹിം കുഞ്ഞിനയോ മകനെയോ സ്ഥനാര്‍ഥിയക്കരുത് എന്ന് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ നേരിട്ടുകണ്ട് ഏറണാകുളം ജില്ലാ നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രതിഷേധം അംഗീകരിക്കാതെയാണ് സംസ്ഥാന നേതൃത്വം ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയത്.

മങ്കടയിലെ സിറ്റിംഗ് എം എല്‍ എ ആയ ടി എ അഹമ്മദ് കബീറിനെ വിമതനായി മത്സരിപ്പിക്കാനുള്ള നീക്കവും ജില്ല തലത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുതവണ മങ്കടയെ നിയമസഭയില്‍ പ്രതിനിധീകരിച്ച തന്നെ ഇത്തവണ തഴഞ്ഞതില്‍ കബീര്‍ അസംതൃപ്താനാണ്. രണ്ടുവട്ടം എം എല്‍ എ ആയെങ്കിലും ഒരു മന്ത്രിയാകാതെ മടങ്ങുന്നതില്‍ നിരാശയുള്ള ടി എ അഹമ്മദ് കബീര്‍ തന്നെ കളമശ്ശേരിയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More