ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക: സുരേന്ദ്രന്‍ രണ്ടിടത്ത് ശോഭയ്ക്ക് സീറ്റില്ല

ഡല്‍ഹി: ബിജെപി സ്ഥാനാര്‍ഥി പട്ടിക ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വൈകീട്ടോടെ പുറത്തിറക്കിയത്. ആകെ 115 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പാര്‍ട്ടിയുടെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

നിലവില്‍ പുറത്തുവന്ന പട്ടിക പ്രകാരം സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കും. കഴിഞ്ഞ തവണ നൂറില്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെട്ട മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ മത്സരിക്കുക. അതേസമയം സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന് സീറ്റ് നിഷേധിച്ചു. ശോഭാ സുരേന്ദ്രന് സീറ്റു നല്‍കിയാല്‍ താന്‍ രാജിവെക്കും എന്ന സുരേന്ദ്രന്റെ ഭീഷണിയാണ് ശോഭാ സുരേന്ദ്രന് സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ തവണ ഒ രാജഗോപാല്‍ വിജയിച്ച നേമം മണ്ഡലത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കും. തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് ഇ. ശ്രീധരനും വട്ടിയൂര്‍കാവില്‍ വി. വി. രാജേഷും മത്സരിക്കും. നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും കോഴിക്കോട് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ അബ്ദുല്‍ സലാം തിരൂരിലും മുന്‍ ഡിജിപി ജേക്കബ് തോമസ്‌ ഇരിങ്ങാലക്കുടയിലും മത്സരിക്കും. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More