ഇന്ത്യ ജനാധിപത്യ രാജ്യമല്ല; രാഹുല്‍ ഗാന്ധി

ഡല്‍ഹി: 'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ല' എന്ന സ്വീഡനിലെ വി-ഡെം  ഇന്‍സ്റ്റിറ്റ്യൂട്ട് ഡെമോക്രസിയുടെ റിപ്പോര്‍ട്ട് ട്വിറ്ററില്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി. പഠന റിപ്പോര്‍ട്ടിന്‍റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ല എന്ന എന്ന കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയില്‍ നിന്ന് തെരെഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്ക് ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് സ്വീഡനിലെ  വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് ഡെമോക്രസി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനാധിപത്യ ഇന്‍ഡക്സില്‍ ഇന്ത്യയിലെ ജനാധിപത്യം താഴേക്ക് പോകുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014- ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷമാണ് ജനാധിപത്യ രാജ്യം എന്ന നിലയില്‍ നിന്ന് ഇന്ത്യ പുറകോട്ടുപോയത്.  ഇതിന്‍റെ കാരണം ബിജെപി ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൌര സ്വാതന്ത്ര്യവും, മാധ്യമ സ്വാതന്ത്ര്യവും കുറഞ്ഞുവെന്നും വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.  വാസ്തവവിരുദ്ധവും, തെറ്റിദ്ധാരണ പരത്തുന്നതുമാണ് ഈ റിപ്പോര്‍ട്ട്‌ എന്നാണ് സര്‍ക്കാര്‍ വാദം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഈ വാര്‍ത്ത ബിജെപിക്ക് തലവേദനയാകും.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 7 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More