കോണ്‍ഗ്രസ്-ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: യു ഡി എഫിലെ ഒന്നും രണ്ടും കക്ഷികളായ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ (വെളളിയാഴ്ച്ച) വൈകുന്നേരം ആറുമണിയോടെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐസിസിയുമായി ചര്‍ച്ച ചെയ്ത ശേഷം ഒറ്റഘട്ടമായി തന്നെയായായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. എംപിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദായിരിക്കും പ്രഖ്യാപിക്കുക. അധിക സീറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നാളെ വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 85 സീറ്റുകളില്‍ മത്സരിക്കുന്ന സിപിഎം 83 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ദേവികുളം,മഞ്ചേശ്വരം സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 5 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 9 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 10 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More