ചെന്നൈ: മക്കള്‍ നീതി മയ്യം ജനങ്ങളെ ദ്രോഹിക്കുന്നവര്‍ക്കെതിരായിരിക്കുമെന്ന് കമല്‍ ഹാസന്‍. എതിരാളികളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണത്തെ നിഷേധിച്ച കമല്‍ ഹാസന്‍, ജനങ്ങളെ ദ്രോഹിക്കുന്നവരെയെല്ലാം താന്‍ വിമര്‍ശിക്കുമെന്നും പറഞ്ഞു. എഐഎസ്എംകെ നേതാവ് ശരത് കുമാര്‍, ഐജെകെ നേതാവ് രവി പച്ചമുത്തു എന്നിവരോടൊപ്പമുളള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക ബുധനാഴ്ച്ച പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ജനങ്ങളുടെ ശത്രുക്കളാണെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ അതാരായാലും അവരെ വിമര്‍ശിക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ് കമല്‍ ഹാസന്‍ സ്റ്റാലിനെ വിമര്‍ശിക്കാറില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.