മത്സരിക്കില്ലെന്ന് മുല്ലപ്പളളി; കെപിസിസി അധ്യക്ഷസ്ഥാനം അടഞ്ഞ അധ്യായമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. മുല്ലപ്പളളി നിലപാട് വ്യക്തമാക്കിയതോടെ തന്റെ അധ്യക്ഷസ്ഥാനത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും താന്‍ സ്ഥാനാര്‍ത്ഥിയല്ലെന്നും മുല്ലപ്പളളി പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും മുല്ലപ്പളളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നതിനുപിന്നാലെയാണ് മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്.

അതേസമയം, മുല്ലപ്പളളിയുടെ തീരുമാനത്തെ താനടക്കം എല്ലാവരും അംഗീകരിക്കുന്നു, അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തുന്നില്ലെന്നുമായിരുന്നു കെ. സുധാകരന്റെ പ്രതികരണം. ഓരോരുത്തര്‍ക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട് അത് നാം അംഗീകരിക്കണം, മുല്ലപ്പളളി മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതോടെ താന്‍ കെപിസിസി അധ്യക്ഷനാവുകയെന്നത് അടഞ്ഞ അധ്യായമായെന്ന് കെ. സുധാകരന്‍ പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റായാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More