ഇന്ത്യക്ക് മോദിയുടെ പേരിടുന്ന ദിവസം വിദൂരമല്ല -മമത ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിടുന്ന ദിവസം വിദൂരമല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിയുടെ ചിത്രം കൊവിഡ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. പശ്ചിമബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നും മമത പറഞ്ഞു.

അടുത്തിടെ ഒരു സ്റ്റേഡിയത്തിന് മോദി അദ്ദേഹത്തിന്റെ പേരുനല്‍കി, കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലും മോദി തന്റെ ചിത്രങ്ങള്‍ പതിപ്പിച്ചു. ഇനി രാജ്യത്തിനും മോദി അദ്ദേഹത്തിന്റെ പേര് നല്‍കുമെന്ന് മമത വിമര്‍ശിച്ചു. ബംഗാളിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന മോദിയുടെ പ്രസ്താവനയെ നിരസിച്ച മമത, സുരക്ഷയില്ലായിരുന്നുവെങ്കില്‍ ബംഗാളിലെ സ്ത്രീകള്‍ക്ക് രാത്രിയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് പറഞ്ഞു. മോദിയുടെ ഗുജറാത്തില്‍ ഓരോ ദിവസവും ബലാത്സംഗവും കൊലപാതകവും കൂടി വരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്തിഗ്രാം നിയോചക മണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27-നാണ് ആരംഭിക്കുക. ഇത്തവണ തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിനാണ് പശ്ചിമ ബംഗാല്‍ സാക്ഷ്യം വഹിക്കുക.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 14 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 14 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More