കേന്ദ്ര സര്‍ക്കാര്‍ കൊല്‍ക്കത്തയിലെങ്കില്‍ കര്‍ഷകസമരം കൊല്‍ക്കത്തയില്‍ നടക്കും - രാകേഷ് ടികായത്ത്

ഡല്‍ഹി: സര്‍ക്കാര്‍ കൊല്‍ക്കത്തയിലാണ് അതുകൊണ്ട് കര്‍ഷകരും കൊല്‍ക്കത്തയിലേക്ക് പുറപ്പെടുകയാണെന്ന് കര്‍ഷകനേതാവ് രാകേഷ് ടികായത്ത്. പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് രാകേഷ് ടികായത്തിന്റെ പ്രഖ്യാപനം. മാര്‍ച്ച് 13-ന് കൊല്‍ക്കത്തയിലെത്തി സംസ്ഥാനത്തെ കര്‍ഷകരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായുളള ബിജെപിയുടെ പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി ഇപ്പോള്‍ പശ്ചിമബംഗാളിലാണ്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ പോരാട്ടത്തിനാണ് ഇത്തവണ പശ്ചിമബംഗാള്‍ സാക്ഷ്യംവഹിക്കാന്‍ പോകുന്നത്.

കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടുകളെടുക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കാനായി കര്‍ഷകര്‍ പ്രചരണത്തിനിറങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

അതേസമയം, നവംബര്‍ 26-ന് ആരംഭിച്ച കര്‍ഷകരുടെ പ്രതിഷേധം 102- ദിവസം പിന്നിട്ടു. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുകളൊന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. നിയമങ്ങളില്‍ ഭേദഗതികളാവാം, പതിനെട്ട് മാസത്തേക്ക് നിയമങ്ങള്‍ നടപ്പാക്കാതിരിക്കാം തുടങ്ങിയ ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ച്ചത് എന്നാല്‍ വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

കോണ്‍ഗ്രസുള്‍പ്പെടെയുളള പാര്‍ട്ടികളും നേതാക്കളും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധങ്ങളുടെ ഭാഗമായിട്ടുണ്ട്. നൂറ് ദിവസമല്ല നൂറ് മാസങ്ങള്‍ കഴിഞ്ഞാലും കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം പോരാടുമെന്ന് കഴിഞ്ഞ ദിവസം മീററ്റില്‍ നടന്ന മഹാപഞ്ചായത്തില്‍ പ്രിയങ്കാ ഗാന്ധി കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More