നന്ദിഗ്രാമില്‍ തീപാറും പോരാട്ടം; വെല്ലുവിളി ഏറ്റെടുത്ത് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കും. തൃണമൂലില്‍ ആയിരുന്നപ്പോള്‍ മമതയുടെ അടുത്ത അനുയായി ആയിരുന്നു സുവേന്ദു. മമതാ സര്‍ക്കാരിലെ ഗതാഗത- പരിസ്ഥിതി വകുപ്പു മന്ത്രിയായിരുന്ന സുവേന്ദു ഡിസംബറിലാണ് രാജിവെച്ച് ബിജെപിയില്‍ എത്തിയത്. നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമതാബാനര്‍ജിയുടെ വലംകൈയും വിശ്വസ്തനുമായിരുന്ന അദ്ദേഹത്തിന്‍റെ സിറ്റിങ് സീറ്റാണ് നന്ദിഗ്രാം. 

തെരഞ്ഞെടുപ്പില്‍ താന്‍ ഒരു മണ്ഡലത്തില്‍നിന്നേ മത്സരിക്കുന്നുള്ളൂവെന്നും അത് നന്ദിഗ്രാം ആണെന്നും വെള്ളിയാഴ്ച മമത പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഭവാനിപുറില്‍നിന്നോ നന്ദിഗ്രാമില്‍നിന്നോ ജനവിധി തേടുമെന്നായിരുന്നു മമത പറഞ്ഞിരുന്നത്. എന്നാല്‍, നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ബിജെപിയും സുവേന്ദു അധികാരിയും വെല്ലുവിളിച്ചതോടെ നന്ദിഗ്രാമില്‍ മാത്രം ജനവിധി തേടാന്‍ മമത തീരുമാനിക്കുകയായിരുന്നു. 

മമതയെ അമ്പതിനായിരം വോട്ടിന് തോല്‍പ്പിക്കുമെന്നും ഇല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്നും സുവേന്ദു അധികാരി വെല്ലുവിളിച്ചു. പൂര്‍ബ മിഡ്‌നാപുര്‍ ജില്ലയില്‍ അധികാരി കുടുംബത്തിന് വ്യക്തമായ സ്വാധീനമുണ്ട്. സുവേന്ദു അധികാരിയുടെ അച്ഛനും സഹോദരനും തൃണമൂല്‍ എംപിമാരാണ്. 

2007ലെ നന്ദിഗ്രാം സമരമാണ് ബംഗാളില്‍ ഇടതുപക്ഷത്തിന്റെ അടിവേര് ഇളക്കിയത്. പിന്നീട് നന്ദിഗ്രാമിലെ മികച്ച വിജയത്തോടൊപ്പം 2011ല്‍ മമത അധികാരത്തിലേറി. നന്ദിഗ്രാമിലെ തൃണമൂലിന്റെ വളര്‍ച്ചക്ക് കാരണമായത് സുവേന്ദു അധികാരിയുടെ പ്രവര്‍ത്തനമായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More