കര്‍ഷക സമരം നൂറാം ദിനത്തിലേക്ക്; നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കൃഷി നിയമങ്ങൾക്കെതിരായ കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് 100 ദിവസം. ഇതുവരെയും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ സമരപന്തലില്‍ 108 കര്‍ഷകര്‍ മരിച്ചുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഇതിനിടെ കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തിയ 11 ചര്‍ച്ചകളും പരാജയപ്പെട്ടു.

മഹാപഞ്ചായത്തുകള്‍ വിളിച്ച് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണിപ്പോള്‍ കര്‍ഷകര്‍. കഴിഞ്ഞ നവംബര്‍ 27 നാണ് ഡല്‍ഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്. ഇപ്പോള്‍ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷക സമരത്തിന്റെ ആവേശം കുറയുന്നില്ല. സത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങള്‍ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. 100 ദിവസമായ നാളെ മനേസര്‍ എക്സ്പ്രസ് പാത ഉപരോധവും എട്ടിന് മഹിള മഹാപഞ്ചായത്തും നടക്കും.

നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷക സമരത്തിന്‍റെ ആവേശം കുറയുന്നില്ല. സത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങൾ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. പ്രക്ഷോഭത്തിന്റെ പേരിൽ ബിജെപിക്കുള്ളിൽ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ടെന്നും കർഷകരെ പിന്തുണച്ച് പാർട്ടിയുടെ ഒരു ലോക്സഭാംഗം ഈ മാസം രാജിവയ്ക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു. എന്നാല്‍, എം.പിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More