വട്ടിയൂർക്കാവിൽ മത്സരത്തിനില്ലെന്ന് വേണു രാജാമണി

തിരുവനന്തപുരം: വട്ടിയൂർകാവ് നിയമസഭാ സീറ്റിൽ മത്സരിക്കാനില്ലെന്ന് നെതർലാൻഡ് മുൻ അംബാസിഡർ വേണു രാജാമണി. വട്ടിയൂർക്കാവിൽ മത്സരിക്കാൻ താൽപര്യം ഇല്ലെന്ന് കോൺ​ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിലെ വികെ പ്രശാന്തിനെ നേരിടാൻ യുഡിഎഫ് കണ്ടുവെച്ചിരുന്നത് വേണു രാജാമണിയെ ആയിരുന്നു. ഇതിനിടെയാണ് വേണു രാജാമണി മത്സരത്തിൽ നിന്ന് പിന്മാറിയത്. മറ്റ് സീറ്റുകൾ സംബന്ധിച്ച് തീരുമാനം എടുത്തിട്ടിലെന്നും വേണു രാജാമണി പറഞ്ഞു. 

വട്ടിയൂർക്കാവിൽ മത്സരിക്കാൻ വേണു രാജാമണി നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വേണുവിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നേതൃത്വവും തയ്യാറായിരുന്നു. പിന്മാറാനുള്ള കാരണം വേണു വെളിപ്പെടുത്തിയില്ല.വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി വികെ പ്രശാന്തിന്റെ പേരാണ് സിപിഎം ജില്ലാ നേതൃത്വം നിർദ്ദശിച്ചിരിക്കുന്നത്. പ്രശാന്ത് മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചിട്ടിട്ടുണ്ട്. ഔദ്യാ​ഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കാനാണ് പ്രശാന്തിന്റെ ശ്രമം.

വേണു പിന്മാറിയതോടെ സ്ഥാനാർത്ഥി ലിസ്റ്റിലുള്ള ജ്യോതി വിജയകുമാറിനെ മണ്ഡലത്തിലേക്ക് പരി​ഗണിക്കും. കെപിസിസി സെക്രട്ടറിയായ ജ്യോതി മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാഹുലിന്റെയും  സോണിയയുടെയും  പ്രസം​ഗം തർജ്ജമ ചെയ്താണ് ജ്യോതി ശ്രദ്ധനേടിയത്. ആറന്മുള സീറ്റിലും ജ്യോതിയുടെ പേര് നിർദ്ദേശിച്ചിരുന്നു. ആറന്മുള ഉപതെരഞ്ഞെടുപ്പിൽ ജ്യോതിയുടെ പിതാവ് വിജയകുമാർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 7 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 11 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 12 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More