ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ഇ. ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയയാത്രയ്ക്ക് തിരുവല്ലയില്‍ വച്ച് നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു പ്രഖ്യാപനം. മെട്രോമാനെ മുന്നില്‍ നിര്‍ത്തിയാകും വോട്ടുതേടുകയെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തില്‍ വികസനമുരടിപ്പ് അവസാനിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനുമാണ് ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ. ശ്രീധരന്റെ നേട്ടമാണ്. അദ്ദേഹം മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല എന്നും, എന്തായാലും അത് നാട്ടില്‍ നിന്ന് അധിക ദൂരത്താവില്ല എന്നും ഇ. ശ്രീധരനും വ്യക്തമാക്കി. താന്‍ വീടുകള്‍ കയറിയുളള പ്രചാരണമായിരിക്കില്ല നടത്തുക, രാഷ്ട്രീയക്കാരനായല്ല ടെക്‌നോക്രാറ്റെന്ന നിലയിലാകും പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ അന്തിമ പരിശോധനക്കായി എത്തിയതായിരുന്നു അദ്ദേഹം.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More