'നീതിക്കായി നിലവിളിക്കുന്ന കുടുംബങ്ങള്‍'; യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ഡല്‍ഹി: നീതിക്കായി നിലവിളിക്കുന്ന കുടുംബങ്ങളാണ് യുപിയിലെങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ഹഥ്‌റസില്‍ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരായ പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം.

ബലാത്സംഗക്കേസ് പിന്‍വലിക്കാതിരുന്ന പെണ്‍കുട്ടിയുടെ പിതാവിലെ ഹഥ്‌റസില്‍ കൊലപ്പെടുത്തി, കുറേ ദിവസങ്ങളായി കാണാതിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം ബുലന്ദ്ഷഹറിലെ ഒരു വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി, സ്ത്രീ സുരക്ഷയെക്കുറിച്ച് യുപി സര്‍ക്കാര്‍ പറയുന്നതിനു വിരുദ്ധമായി എല്ലാ ദിവസവും ഒന്നല്ലെങ്കില്‍ മറ്റൊരു കുടുംബം നീതിക്കായി നിലവിളിക്കുകയാണെന്ന് ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രതിയുടെയും ഇരയുടെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രതിയായ ഗൗരവ് ശര്‍മ്മ പെണ്‍കുട്ടിയുടെ പിതാവിനുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. കേസില്‍ ഗൗരവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലയ്ക്കുശേഷം പ്രതികള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്യാനായി പ്രത്യേക സംഘത്തെയും പൊലീസ് നിയോഗിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 23 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More